സൗദി അറേബ്യന്‍ ഭരണകൂടം നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. വധശിക്ഷ ഉള്‍പ്പെടെയുള്ള നിയമങ്ങളിലാണ് ഇളവുകള്‍ കൊണ്ടുവരുന്നത്. ചാട്ടവാറടി ശിക്ഷ റദ്ദാക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷയില്‍ ഇളവ് വരുത്തുന്നത്. സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനങ്ങള്‍.